പ്രതീകാത്മകചിത്രം | Photo: PTI
ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷ വിഷയങ്ങളില്‍ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാന്‍ഡര്‍തല ചര്‍ച്ച ഞായറാഴ്ച നടക്കും. ചൈനീസ് മേഖലയിലെ മോള്‍ഡോയില്‍ വെച്ചാണ് ഇരുസൈനിക ഉദ്യോഗസ്ഥരും തമ്മില്‍ കൂടിക്കാഴ്ച നടക്കുക.
കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് സമാനമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുക്കും. നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്. സമ്പൂര്‍ണ സൈനിക പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്‌നപരിഹാരം വൈകാന്‍ കാരണം.
അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഒമ്പതാം മാസത്തിലേക്ക് കടക്കുമ്പോഴും ഇന്ത്യയും ചൈനയും സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുരാജ്യങ്ങളും കൂടുതല്‍ പീരങ്കികളും ടാങ്കുകളും സൈനിക വാഹനങ്ങളും അതിര്‍ത്തിയിലേക്ക് എത്തിച്ചിട്ടുണ്ട്.
മേഖലയിലെ താപനില മൈനസ് 30 ഡിഗ്രിക്ക് താഴെയായി കുറഞ്ഞിട്ടും ഇരുരാജ്യങ്ങളും സൈനികരുടെ എണ്ണത്തില്‍ കുറവുവരുത്തിയിരുന്നില്ല. ശൈത്യകാലത്തുടനീളം അതിര്‍ത്തിയില്‍ ശാന്തതയായിരുന്നെങ്കിലും പിരിമുറുക്കങ്ങള്‍ അവസാനിച്ചിരുന്നില്ല.
content highlights: India-China military dialogue to resume, next Corps Commander level meet on January 24
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..