representational Image|IANS
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിനായി മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകള്‍ ഈ മാസം രാജ്യത്തിന് സംഭാവനയായി നല്‍കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളായ റെഡ്‌ക്രോസ്, റിലയന്‍സ്, ടിക് ടോക്ക് എന്നീ സംരംഭങ്ങള്‍ ചേര്‍ന്നാണ് പിപിഇ കിറ്റുകള്‍ സംഭാവന ചെയ്യുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റെഡ്‌ക്രോസ് എന്നിവ സംയുക്തമായി ചേര്‍ന്ന് 60,000 പിപിഇ കിറ്റുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറി.
പിപിഇ കിറ്റുകള്‍ സിങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നിര്‍മിക്കുന്നത്. രണ്ട് ലക്ഷം കിറ്റുകള്‍ ഉടന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 50000 കിറ്റുകളും റെഡ്‌ക്രോസിന്റെ 10000 കിറ്റുകളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കൂടാതെ ചൈനീസ് സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയ ടിക് ടോക്ക് 70,000 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്യുമെന്നും ഏപ്രില്‍ 20 ഓടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ 1.4 ലക്ഷം കിറ്റുകളും സംഭാവന നല്‍കിയിരുന്നു.
എല്ലാ ഉപകരണങ്ങളുടേയും ഗുണമേന്മ പരിശോധനക്ക് ശേഷമായിരിക്കും ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കുക. നേരത്തെ ലഭിച്ച 50,000 പിപിഇ കിറ്റുകള്‍ ഗുണമേന്മ ഇല്ലായെന്ന് കണ്ടെത്തിയിരുന്നു.
Content Highlights: india will get over 3 lakh ppe kits from reliance tiktok redcross
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..