ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ വിതരണം ചെയ്തത് 47 ലക്ഷത്തിലധികം കോവിഡ് വാക്‌സിന് ഡോസുകള്‍. ഇതുവരെയുളള കണക്കുകള്‍ പ്രകാരം ഒരു ദിവസം ഇത്രയധികം വാക്‌സിന്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. 

രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കാനുളള കാമ്പെയിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തുടക്കം കുറിച്ചിരുന്നു. 47,51,080 കോവിഡ് വാക്‌സിന്‍ ഡോസുകളാണ് ഇന്ന് മാത്രം വിതരണം ചെയ്തത്. ഇതിന് മുമ്പ് ഏപ്രില്‍ രണ്ടിനാണ് ഒറ്റദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചത് 42,65,157 പേര്‍.

Content Highlights: India Vaccinates 47 Lakh People today