ന്യൂഡല്‍ഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു.

രാജ്യം ഉറ്റുനോക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ മധ്യപ്രദേശില്‍ കനത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രാജസ്ഥാനില്‍ 105 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമ്പോള്‍ ബി.ജെപി 85 ല്‍ ഒതുങ്ങുമെന്നാണ് ടൈംസ് നൗ പ്രവചനം.

അതേസമയം മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തെലുങ്കാനയില്‍ ടി.ആര്‍.എസ് ഭരണം തുടരുമെന്നും സര്‍വേ പറയുന്നു.