Photo - AFP
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ സാമ്പിളുകള്‍ സ്ഥിരീകരണത്തിനായി ഇന്ത്യയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. അഫ്ഗാനിസ്താന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്‌സഭയെ അറിയിച്ചു. കൊറോണ വൈറസ് ഭീഷണി നേരിടാന്‍ മറ്റ് അയല്‍രാജ്യങ്ങളെയും സഹായിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാലദ്വീപില്‍ നിന്നുള്ള സാമ്പിളുകളുടെ പരിശോധന തുടങ്ങിക്കഴിഞ്ഞു. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനും ഭൂട്ടാന് സാങ്കേതിക സഹായം നല്‍കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഇതുവരെ 908 പേരാണ് മരിച്ചത്. 40,171 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹുബൈ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍നിന്ന തുടങ്ങിയ വൈറസ് വ്യാപനം പിന്നീട് ചൈനയിലെ എല്ലാ പ്രവിശ്യകളിലും എത്തി. ചൈനയ്ക്ക് പുറമെ ലോകത്തെ 27 രാജ്യങ്ങളിലുള്ള 354 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlights: India to test samples of Coronavirus from Afghanistan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..