അടുത്ത ജി 20 ഉച്ചകോടി അധ്യക്ഷപദവി ഇന്ത്യയ്ക്ക്, ഏറ്റുവാങ്ങി പ്രധാനമന്ത്രി മോദി; കൊച്ചി വേദിയാകുമോ?


സ്വന്തം ലേഖകൻ

'അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റും' മോദി പറഞ്ഞു.

ഇൻഡൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജി 20 ഉച്ചകോടി അധ്യക്ഷപദവി കൈമാറുന്നു| Photo: https://twitter.com/narendramodi

ലോകത്തെ പ്രധാനസാമ്പത്തികശക്തികളുടെ കൂട്ടായ്മ, ജി-20 ഉച്ചകോടി. ജോർജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിൽ 2008-ൽ തുടക്കം കുറിച്ചപ്പോൾ ഡോ. മൻമോഹൻ സിങ്ങായിരുന്നു അന്ന്‌ പ്രധാനമന്ത്രി, ധനമന്ത്രി പി. ചിദംബരവും.

ജർമനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വാഷിങ്ടണിൽ ലോകത്തിലെ 19 പ്രമുഖ വികസിത - വികസ്വര രാജ്യങ്ങളുടേയും യൂറോപ്യൻ യൂണിയനും അംഗങ്ങളായുള്ള ജി- 20 ഉച്ചകോടിക്ക് തുടക്കമാകുന്നത്. 2008 നവംബർ 14, 15 ദിവസങ്ങളിലായിട്ടായിരുന്നു ആദ്യത്തെ ജി -20 ഉച്ചകോടി.യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്ന് യൂറോപ്യൻ കമ്മിഷനും പ്രഖ്യാപിച്ച സമയം കൂടിയായിരുന്നു അത്. ലോകത്തെ പിടിച്ചുലയ്ക്കുന്ന സാമ്പത്തികപ്രതിസന്ധിക്കു പ്രതിവിധികളാലോചിക്കാൻ വേണ്ടി കൂടിയായിരുന്നു ആദ്യത്തെ ജി-20 ഉച്ചകോടി.

ആദ്യ ജി - 20 ഉച്ചകോടിയിൽ മൻമോഹൻ സിങും ബുഷും, പ്രധാനമന്ത്രി നരേന്ദ്ര മോദി ജി -20 ഉച്ചകോടിയുടെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നു | Photo: മാതൃഭൂമി ആർക്കൈവ്സ്, ANI

'സ്വതന്ത്രവിപണി നയങ്ങളുമായി മുന്നോട്ടു പോവുകയാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും സുസ്ഥിതിക്കുമുള്ള മാർഗം. സ്വതന്ത്രവിപണിയിലധിഷ്ഠിതമായ മുതലാളിത്തം ലോകമെമ്പാടും സമൃദ്ധിയുടേയും പുരോഗതിയുടേയും ചാലക ശക്തിയാണ്' ആദ്യത്തെ ജി- 20 ഉച്ചകോടിയിൽ വെച്ച് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. യൂറോപ്യൻ യൂണിയനും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾക്കിടെയായിരുന്നു ബുഷിന്റെ പ്രസംഗം എന്നതും ഏറെ ശ്രദ്ധേയമായിരുന്നു.

Photo: മാതൃഭൂമി ആർക്കൈവ്സ്

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സമ്പന്ന രാജ്യങ്ങളാണെന്നായിരുന്നു അന്നത്തെ ഇന്ത്യൻ ധനമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത്. അമേരിക്കയും യൂറോപ്പും സ്വന്തം സമ്പദ് വ്യവസ്ഥയിൽ അടുക്കും ചിട്ടയുമുണ്ടാക്കണമെന്നും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

നീണ്ട 14 വർഷങ്ങൾക്ക് ശേഷം ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. ഇന്‍ഡോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ഇന്‍ഡൊനീഷ്യയില്‍നിന്ന് അധ്യക്ഷപദവി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജി- 20 ഏറ്റെടുത്തത്. 'ഇന്ത്യക്കാര്‍ക്ക് അഭിമാനം' എന്നായിരുന്നു പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

'അടുത്ത ജി-20 ഉച്ചകോടിയുടെ യോഗങ്ങള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി നടത്തും. ജി-20യെ ആഗോളമാറ്റത്തിന്റെ ചാലകശക്തിയാക്കിമാറ്റും' മോദി പറഞ്ഞു.

'ഡാറ്റ, വികസനത്തിന്' എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി.

ഇതിന് മുമ്പ് ജി-20 ഉച്ചകോടി നടന്നത് - (തീയതി, രാജ്യം, അധ്യക്ഷത വഹിച്ച നേതാക്കൾ)

 • നവംബർ 14, 15 - 2008 യു.എസ്. (വാഷിങ്ടൺ) - ജോർജ് ഡബ്ല്യൂ ബുഷ്
 • ഏപ്രിൽ 2 - 2009 - യു.കെ. - ലണ്ടൻ - ഗോർഡൻ ബ്രൗൺ
 • സെപ്റ്റംബർ - 2, 25 -2009 - യു.എസ്. (പിറ്റ്സംബർഗ്) - ബറാക് ഒബാമ
 • ജൂൺ 26, 27 - 2010 - കാനഡ - സ്റ്റീഫൻ ഹാർപർ
 • നവംബർ - 11, 12 -2010 - ഫ്രാൻസ് - നിക്കോളാസ് സർകോസി
 • ജൂൺ 18, 19 -2012 - മെക്സിക്കോ - ഫെലിപ് കാൽഡെറോൺ
 • സെപ്റ്റംബർ 5, 6 -2013 റഷ്യ - വ്ളാദിമിർ പുതിൻ
 • നവംബർ 15, 16 - 2014 - ഓസ്ട്രേലിയ - ടോണി അബോട്ട്
 • നവംബർ 15, 16 -2015 - തുർക്കി - റെജപ് തയ്യിപ്‌ എർദോഗാൻ
 • സെപ്റ്റംബർ 4, 5 -2016 - ചൈന - ഷി ജിൻ പിങ്
 • ജൂലൈ 7, 8 - 2017 - ജർമനി - ആഞ്ചല മെർക്കൽ
 • നവംബർ 30, ഡിസംബർ 1 -2018 - അർജന്റീന - മൗറീഷ്യോ മാത്രി
 • ജൂൺ 28, 29 -2019 - ജപ്പാൻ - ഷിൻസോ ആബെ
 • നവംബർ 21, 22 - 2020 - ഇറ്റലി - ജെസെപി കോൻട്യെ
 • നവംബർ 15,16 - ഇന്‍ഡൊനീഷ്യ (ബാലി) - ജോകോ വിഡോഡോ.
ജി - 20 ഉച്ചകോടിയിലെ അംഗങ്ങൾ

അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുണൈറ്റഡ് കിങ്‌ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ 27 രാജ്യങ്ങളുണ്ട്.

കൊച്ചിയിലോ, ലഡാക്കിലോ, ജമ്മു കശ്മീരിലോ....?

ജി -20 ഉച്ചകോടി ഇന്ത്യയിൽ എത്തുമ്പോൾ പ്രധാന യോഗം രാജ്യതലസ്ഥാനത്ത് വെച്ച് നടക്കും. എന്നാൽ വിവിധ മന്ത്രിസഭാ യോഗങ്ങൾ എവിടെ വെച്ചായിരിക്കും നടത്തുക എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്തെ പല നഗരങ്ങളും ഇതിനായി പരിഗണിക്കുന്നുണ്ട്. കേരളത്തിൽ കൊച്ചിയിൽ, ജമ്മു കശ്മീർ, ലഡാക്ക്, തമിഴ്നാട്, ബെംഗളൂരു തുടങ്ങിയ ഇടങ്ങളും പരിഗണിക്കുന്നതായാണ് എന്നാണ് വിവരം.

ഉച്ചകോടിയുടെ മന്ത്രിതല യോഗത്തിനായിരുന്നു കൊച്ചിയെ പരിഗണിക്കുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നത്. വേദിയും അനുബന്ധസൗകര്യങ്ങളും വിലയിരുത്താൻ കേന്ദ്ര ഉദ്യോഗസ്ഥസംഘം കൊച്ചിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം ജമ്മു കശ്മീർ ജി -20 ഉച്ചകോടി വേദിയാകുന്നതിനെതിരേ എതിർപ്പുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. ഉച്ചകോടിക്കെതിരേ ജി-20 അംഗരാഷ്ട്രങ്ങളെ പ്രതിഷേധമറിയിക്കുമെന്ന് പാക് വിദേശമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.

'ജി-20 അധ്യക്ഷപദവി ഇന്ത്യയ്ക്ക് കേവലം നയതന്ത്രപദവിയല്ല. രാജ്യത്തെക്കുറിച്ച് ലോകവിശ്വാസത്തിന്റെ അളവുകോലും പുതിയ ഉത്തരവാദിത്വമാണ്'

അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത് ഇപ്രകാരമായിരുന്നു എന്നത് കൊണ്ട് തന്നെ അതിർത്തി തർക്കം നിലനിൽക്കുന്ന ചൈനയുമായുള്ള നയതന്ത്ര ചർച്ചകളും ലോകം ഉറ്റുനോക്കുന്നുണ്ട്.

മോദിയും ഷി ജിൻ പിങ്ങും ബാലിയിൽ ഉച്ചകോടിക്കിടെ | Photo: PTI

ബാലിയിൽ വെച്ച് നടന്ന അത്താഴവരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും നരേന്ദ്ര മോദിയും നേർക്കുനേർ കണ്ടുമുട്ടിയിരുന്നു. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിലേർപ്പെടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ പല രാജ്യത്തെ നേതാക്കളുമായി മോദി ചർച്ച നടത്തിയെങ്കിലും ചൈനീസ് പ്രസിഡന്റുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlights: India to host G20 leaders' summit - all you need to know


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented