Image Credit: PTI
ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2023-24 ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 200-ല്‍ അധികമാക്കാനാണ് പദ്ധതി. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും സഹകരണത്തില്‍ ഓരോ ജില്ലയിലും ഒരു ഹെലിപോര്‍ട്ട് എങ്കിലും സ്ഥാപിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായും വ്യോമയാന മേഖലയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രിമാരുടെ യോഗത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
സീ പ്ലെയിന്‍ വിഷയത്തില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ മൂലധന പിന്തുണ നല്‍കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ഒപ്പം വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന ചിലവിന്റെ സിംഹഭാഗം വഹിക്കേണ്ടി വരുന്ന ഇന്ധനത്തിന്റെ വാറ്റ് സംസ്ഥാനങ്ങള്‍ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന ചിലവില്‍ വലിയ കുറവ് വരും. നിലവില്‍ വിമാന ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന തോതില്‍ വാറ്റ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Content Highlights: India to Double Number of Airports to Over 200: Aviation Minister Jyotiraditya Scindia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..