265 രൂപ നിരക്കില്‍ ഒരുകോടി ഡോസ് സൈകോവ് ഡി വാക്‌സിന് കേന്ദ്രം ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്‌


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. 265 രൂപ നിരക്കിലായിരിക്കും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങുകയെന്നും സൈഡസ് കാഡില പ്രസ്താവനയില്‍ അറിയിച്ചു. 12-18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് നല്‍കാനായി ഇന്ത്യയില്‍ ആദ്യമായി അനുമതി ലഭിച്ച വാക്‌സിനാണ് സൈകോവ്-ഡി.

നേരത്തേ ഒരു ഡോസിന് 1,900 രൂപയാണ് കമ്പനി നിശ്ചയിച്ചിരുന്നത്. സിറിഞ്ചും സൂചിയും ഉപയോഗിക്കാത്ത വാക്‌സിന്‍ ആയതിനാല്‍, മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൈകോവ്-ഡിയ്ക്ക് വില കൂടുതലാകുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പിന്നീട് സൈകോവ്-ഡി കോവിഡ് വാക്‌സിന്റെ വില 265 രൂപയായി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാക്‌സിന്റെ വില കുറക്കാന്‍ തീരുമാനിച്ചതെന്ന് ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പറഞ്ഞു. കുത്തിവെപ്പിനായുള്ള പ്രത്യേക ഡിസ്‌പോസിബിള്‍ പെയ്ന്‍ലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ വില 93 രൂപയാണ്. ഇതുള്‍പ്പെടെ ഓരോ ഡോസിനും 358 രൂപയായിരിക്കും സര്‍ക്കാര്‍ നല്‍കേണ്ടി വരികയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡിഎന്‍എ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനായ സൈകോവ്-ഡി ആദ്യ ഡോസിന് ശേഷം 28-ാം ദിവസവും പിന്നീട് 56-ാം ദിവസവും നല്‍കണം. കുത്തിവെപ്പിനായി പരമ്പരാഗത സിറിഞ്ച് ഉപയോഗിക്കാതെ പ്രത്യേക ഡിസ്‌പോസിബിള്‍ പെയ്ന്‍ലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ സഹായത്താലാണ് വാക്‌സിന്‍ നല്‍കുന്നത്.

Content Highlights: India To Buy 1 Crore Zydus Cadila Needleless Covid Shots At ₹ 265 A Dose

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented