Photo| Twitter @DefenceMinIndia
ന്യൂഡല്‍ഹി: അന്തര്‍വാഹിനികളില്‍നിന്ന് സൂപ്പര്‍ സോണിക് മിസൈലിന്റെ സഹായത്തോടെ തൊടുക്കാവുന്ന ടോര്‍പിഡോ(സൂപ്പര്‍ സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ- SMART) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷ തീരത്തെ വീലര്‍ ദ്വീപില്‍നിന്നാണ് പരീക്ഷണം നടത്തിയത്.
ദൂരപരിധി, ഉയരം, ടോര്‍പിഡോ തൊടുക്കല്‍, വെലോസിറ്റി റിഡക്ഷന്‍ മെക്കാനിസം(വി.ആര്‍.എം.) തുടങ്ങി ദൗത്യത്തിന്റെ എല്ലാ ലക്ഷ്യങ്ങളും വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ദൗത്യം വിജയിച്ചതില്‍ ഡി.ആര്‍.ഡി.ഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
ശത്രുരാജ്യത്തിന്റെ അന്തര്‍വാഹിനികളെ തകര്‍ക്കുന്ന ആന്റി സബ്മറൈന്‍ വാര്‍ഫെയറി(എ.എസ്.ഡബ്ല്യൂ.)ല്‍ ഭാരം കുറഞ്ഞ ആന്റി സബ് മറൈന്‍ ടോര്‍പിഡോകളെ വിക്ഷേപിക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട്. ടോര്‍പിഡോകളെ ദീര്‍ഘദൂരത്തേക്ക് എത്തിക്കാന്‍ ഇതിലൂടെ സാധിക്കും.
content highlights: India successfully flight tests advanced missile torpedo system
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..