
Representative Image|ANI
ന്യൂഡല്‍ഹി: അന്തര്‍വാഹിനികളില്‍ നിന്ന് വീക്ഷേപിക്കാവുന്ന ആണവ വാഹകശേഷിയുള്ള കെ-4 ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ആന്ധ്രാ തീരത്ത് നിന്നാണ് പരീക്ഷിച്ചത്.
വെള്ളത്തിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ പ്ലാറ്റ്ഫോമില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിന് മുമ്പ് തുടര്‍പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും എന്നാണ് വിവരം.
ശത്രുക്കളെ അന്തര്‍വാഹിനികളില്‍ നിന്ന് അക്രമിക്കാന്‍ സാധിക്കുന്ന ആയുധങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഭാഗമായി ഡി.ആര്.ഡി.ഒ വികസിപ്പിച്ചതാണ് കെ-4 മിസൈല്‍. അന്തര്‍വാഹിനികള്‍ക്ക് വേണ്ടി ഇന്ത്യ വികസിപ്പിക്കുന്ന രണ്ട് മസൈലുകളില്‍ ഒന്നാണ് കെ-4. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബിഒ- 5 ആണ് മറ്റൊന്ന്.
Content Highlights: India successful test-fires 3,500 km range K-4 nuclear-capable missile
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..