ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കും പുല്‍വാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. പുലര്‍ച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഇരുന്നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം.
ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
തിങ്കളാഴ്ച അര്‍ധരാത്രി നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.
- ആക്രമണം നടത്തിയത് ബാലകോട്ട്, ചകോതി, മുസഫറാബാദ് മേഖലയില്‍
- ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം തകര്‍ത്തു
- ആക്രമണം സ്ഥരീകരിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത്
- വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
- അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വ്യോമസേന അതിജാഗ്രത പ്രഖ്യാപിച്ചു
- 200 ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
- പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം
Content Highlights: India Strikes Pak Terror Camps, Say Reports, Days After Pulwama