carlieeന്യൂഡല്‍ഹി: അനുയോജ്യമായ വിസ ഇല്ലാത്തതിന്റെ പേരിൽ ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തെ ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ബ്രിട്ടീഷ് പാര്‍ലമെന്റംഗം ലോര്‍ഡ് അലക്‌സാണ്ടര്‍ കാള്‍ലിനെയാണ് സന്ദർശന ലക്ഷ്യത്തിന് അനുയോജ്യമായ വിസയല്ലെന്ന കാരണത്താൽ തിരിച്ചയച്ചത്.

ബംഗ്ലാദേശ് ജയിലില്‍ കഴിയുന്ന മുന്‍ പ്രധാന മന്ത്രി ഖാലിദ സിയയുടെ അഭിഭാഷകനാണ് കാര്‍ലി. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്കും ഖാലിദ സിയക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾക്കെതിരെ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കാനെത്തിയതായിരുന്നു അദ്ദേഹം.

എന്നാൽ കാർലി അപേക്ഷിച്ചിരിക്കുന്ന വിസ ഉപയോഗിച്ച് വാർത്താ സമ്മേളനം നടത്താൻ സാധിക്കാത്തതിനാലാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അതേസമയം, ബംഗ്ലാദേശിലേക്ക് പ്രവേശിക്കാൻ തനിക്ക് അനുവാദമില്ലാത്തതിനാലാണ് ഡല്‍ഹിയില്‍ വാര്‍ത്താ,സമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്നാണഅ കാര്‍ലി ധാക്ക ട്രിബ്യൂണലിനോട് പറഞ്ഞു.

content highlight:India Sends Back British MP From Airport Over "Inappropriate Visa"