പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര് രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളം ഇന്ന് രാജ്യത്ത് തമിഴ്നാടിന് താഴെ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 80834 പുതിയ രോഗികളില്‍ 85 ശതമാനവും (68975) അസം (3463), പശ്ചിമബംഗാള്‍ (4286), ഒഡീഷ (4852), ആന്ധ്രാപ്രദേശ് (6952), കര്‍ണ്ണാടക (9785), മഹാരാഷ്ട്ര (10697), കേരളം (13832), തമിഴ്നാട് (15108) എന്നീ 8 സംസ്ഥാനങ്ങളില്‍ നിന്നാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..