ആകാശം തൊട്ട് ആകാശ..ആദ്യ വിമാനം മുംബൈയില്‍ നിന്ന് പറന്നുയര്‍ന്നു


ആകാശ വിമാനം | Photo: Twitter/ANI

ന്യൂഡല്‍ഹി: ഓഹരിവിപണിയിലെ മുന്‍നിര നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ 'ആകാശ എയര്‍' വിമാനക്കമ്പനിയുടെ ആദ്യ വിമാനം മുംബൈയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തു. അഹമ്മദാബാദിലേക്കാണ് ആദ്യ യാത്ര.

ഞായറാഴ്ച രാവിലെ 10.05-ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ആണ് ആദ്യ വിമാനം ഫ്‌ലാഗ്ഓഫ് ചെയ്തത്. വിമാനം 11.25-ന് അഹമ്മദാബാദില്‍ ഇറങ്ങും. ബെംഗളൂരു-കൊച്ചി, ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ഈ മാസം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. മുംബൈ ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ് കമ്പനിയുടെ പ്രഖ്യാപിതലക്ഷ്യം. മറ്റു കമ്പനികളെക്കാള്‍ പത്തുശതമാനംവരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്ന് ആകാശ അവകാശപ്പെടുന്നു.

ആദ്യപറക്കലിന്റെ സന്തോഷം ആകാശ എയര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ആകാശ എയറിന് ആശസംകളുമായി ജെറ്റ് എയര്‍വേയ്‌സും രംഗത്തെത്തി.

നിലവില്‍ ആഭ്യന്തര വിമാനസര്‍വീസിന്റെ 55 ശതമാനവും ഇന്‍ഡിഗോയ്ക്കാണ്. കടുത്ത മത്സരത്തിനു പുറമേ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധനവില വര്‍ധനയും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും വലിയ വെല്ലുവിളിയാണ് വ്യോമയാനമേഖലയില്‍ ഉയര്‍ത്തുന്നത്.

Read More at ഇന്ന് ആകാശം തൊട്ടുനില്‍ക്കുന്നത് അയ്യായിരം രൂപയും കൊണ്ട് ജുന്‍ജുന്‍വാല എടുത്ത റിസ്‌ക്കാണ്

നഷ്ടം കാരണം കിങ് ഫിഷര്‍, എയര്‍ സഹാര തുടങ്ങിയ കമ്പനികള്‍ അടിയറവുപറഞ്ഞ മേഖലയിലേക്കാണ് കുറെ വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു സ്വകാര്യ വിമാന കമ്പനി കടന്നുവരുന്നത്.

ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന ജുന്‍ജുന്‍വാലയുടെ സംരംഭത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍. ' എന്തിനാണ് ഇത്തരമൊരു എയര്‍ലൈന്‍സ് ആരംഭിച്ചതെന്ന് നിരവധി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ശരിയായ മറുപടി നല്‍കുന്നതിന് പകരം പരാജയം നേരിടാന്‍ ഞാന്‍ തയ്യാറാണെന്നാണ് അവരോട് ഞാന്‍ പറഞ്ഞത്. ഒരിക്കലും ശ്രമിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ശ്രമിച്ച് പരാജയപ്പെടുന്നതാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Content Highlights: India's new Akasa Air commences operations, takes off first flight on Mumbai-Ahmedabad route


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented