ജൂണ്‍ പാദത്തില്‍ രാജ്യം 13.5 ശതമാനം വളര്‍ച്ച നേടി


പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ|മാതൃഭൂമി

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രാജ്യം 13.5 ശതമാനം വളര്‍ച്ച നേടി. അതേസമയം വളര്‍ച്ചാനിരക്ക് റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. 16.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ആര്‍ബിഐയുടെ കണക്കുകൂട്ടല്‍.

36.85 ലക്ഷം കോടി രൂപയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനമാണ് (Real GDP) ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 ഇതേ കാലയളവില്‍ 32.46 ലക്ഷം കോടി രൂപയായിരുന്നു ജി.ഡി.പി. ഇതോടെ ആഗോളതലത്തില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ.

നിലവിലെ സാമ്പത്തിക വളര്‍ച്ചയെ വെളിവാക്കുന്ന നോമിനല്‍ ജിഡിപി 64.95 ലക്ഷം കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 51.27 ലക്ഷം കോടി രൂപയായിരുന്നു മൊത്തം ഉത്പാദനം. 26.7 ശതമാനമാണ് വളര്‍ച്ച.

കാര്‍ഷിക മേഖലയില്‍ 4.5 ശതമാനം വളര്‍ച്ചയും ഉത്പാദന മേഖലയില്‍ 4.8 ശതമാനം വളര്‍ച്ചയും ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ പാദത്തില്‍ 0.4 ശതമാനമായിരുന്നു ചൈനയുടെ വളര്‍ച്ച

Content Highlights: India's GDP grows at 13.5% in April-June quarter of FY23, lower than RBI estimate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented