ശിവാംഗി സിംഗ് | ചിത്രം: Screengrab - twitter.com/PIB_India/
ന്യൂഡല്‍ഹി: ബുധനാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ ആദ്യ വനിതാ റാഫേല്‍ യുദ്ധവിമാന പൈലറ്റ് ശിവാംഗി സിംഗ് വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി. വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ് ശിവാംഗി.
കഴിഞ്ഞ വര്‍ഷം വ്യോമസേന ടാബ്ലോയുടെ ഭാഗമായ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഭാവന കാന്ത് ആണ് ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റ്.
വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് 2017ല്‍ വ്യോമസേനയില്‍ ചേരുകയും വനിതാ യുദ്ധവിമാന പൈലറ്റുമാരുടെ രണ്ടാം ബാച്ചില്‍ കമ്മീഷന് ചെയ്യുകയും ചെയ്തു. റഫേല്‍ പറത്തുന്നതിന് മുമ്പ് ശിവാംഗി മിഗ് 21 ബൈസണ്‍ വിമാനമാണ് പറത്തിയിരുന്നത്.
പഞ്ചാബിലെ അംബാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമാണ് ശിവാംഗി സിംങ്.
Content Highlights: India's first Woman Rafale Pilot Shivangi Singh In Republic Day iaf tableau
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..