Photo:ANI
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാമത് തരംഗമാണ് ഫെബ്രുവരി മുതല്‍ ഉണ്ടാകുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ഫെബ്രുവരി മുതല്‍ ദിവസേനെയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധനയ്ക്ക് കാരണം ഇതാണ്. ഫെബ്രുവരി 15 മുതലുള്ള ഈ രണ്ടാം തരംഗം 100 ദിവസം വരെ നീണ്ടു നില്‍ക്കാമെന്നും ഏപ്രില്‍ രണ്ടാം പകുതിയോടെ അത് മൂർധന്യത്തിലെത്താമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ച് 23 മുതലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഈ രണ്ടാം തരംഗത്തില്‍ 25 ലക്ഷം വരെ കോവിഡ് രോഗികള്‍ ഉണ്ടാവാം. പ്രാദേശികമായ നിയന്ത്രണങ്ങളോ ലോക്ഡൗണുകളോ കൊണ്ട് കാര്യമില്ലെന്നും പരമാവധി പ്രതിരോധ കുത്തിവെപ്പുകള്‍ നല്കല് മാത്രമാണ് ഏക പ്രതിവിധിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസായ മേഖലയില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരിച്ചടികളുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണുകളുടെ സാമ്പത്തിക പ്രതിഫലനം അടുത്ത മാസത്തോടെയാണ് അറിയാന്‍ സാധിക്കുക. നിലവിലുള്ള വാക്സിനേഷന് തോത് ഗണ്യമായി വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ദിവസേനെ കുത്തിവെപ്പ് എടുക്കുന്ന ആളുകളുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 45 ലക്ഷമായി വര്‍ധിപ്പിക്കണം. 45 വയസ്സിന് മുകളിലുള്ള പൗരന്മാര്ക്ക് കുത്തിവെപ്പ് നല്കുന്ന പ്രവര്‍ത്തനം നാല് മാസത്തിനുള്ളിൽ പൂര്‍ത്തീകരിക്കണമെന്നും എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
53,476 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിധിന കണക്കാണിത്. ജനിതമാറ്റം സഭവിച്ച വൈറസുകള്‍ രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Content Highlights: India's Current Covid Wave Could Peak In 2nd Half Of April: SBI Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..