രാജ്യത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് രോഗം


ഡൽഹിയിൽ നിന്നുള്ള കാഴ്ച...ചിത്രം:പി.ജി.ഉണ്ണികൃഷ്ണൻ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 40 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ പുതുതായി 86,432 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെയാണിത്. 1089 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുവരെ രോഗം ബാധിച്ച 40.23 ലക്ഷം പേരില്‍ 31.07 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 8.46 ലക്ഷം പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ മരിച്ചവരുടെ എണ്ണം 69,561 ആകുയും ചെയ്തു.

4.77 കോടി കോവിഡ് ടെസ്റ്റുകളാണ് വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. 10.59 ലക്ഷം സാമ്പിളുകള്‍ വെള്ളിയാഴ്ച മാത്രം ശേഖരിച്ചുവെന്നും ഐസിഎംആര്‍ വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിലവില്‍ ചികിത്സയിലുള്ളത്. 2.11 ലക്ഷം പേര്‍ മഹാരാഷ്ട്രയില്‍ ചികിത്സയിലുണ്ട്. ആന്ധ്രപ്രദേശിലാണ് രണ്ടാമത്. 1,02,067 പേരാണ് ആന്ധ്രയില്‍ ചികിത്സയിലുള്ളത്.

രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങളില്‍ 70 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlights: india's COVID19 tally crosses 40 lakh with single-day spike of 86,432 new cases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented