
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പുതിയ കേസുകളും 1089 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
59,03,933 ആണ് മൊത്തം രോഗികളുടെ കണക്ക്. ഇതില്‍ 9,60,969 സജീവ കേസുകളാണ്. 48,49,585 പേര്‍ കോവിഡ് മുക്തരാവുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്. ഇതുവരെ 93,379 മരണങ്ങള്‍ സംഭവിച്ചതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നുവരെ 7,02,69,975 സാമ്പികളുകളാണ് പരിശോധിച്ചത്. ഇതില്‍ ഇന്നലെ മാത്രം 13,41,535 സാമ്പികളുകള്‍ പരിശോധിച്ചിട്ടുണ്ടെന്ന് ഐ.സി.എം.ആറും ചൂണ്ടിക്കാട്ടുന്നു. നിലവിലെ കണക്ക് പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ 12,82,963 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 34,345 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്. 1,60935 പേര്‍ക്കാണ് കേരളത്തില്‍ രോഗം ബാധിച്ചിട്ടുള്ളത്. 636 മരണവും സംഭവിച്ചിട്ടുണ്ട്.
എന്നാല്‍ പ്രതിദിന രോഗബാധിതരില്‍ കേരളമാണ് ഏറ്റവും മുന്നിലുള്ളത്. ഇവിടെ 3.4 ശതമാനമാണ് പ്രതിദിന രോഗബാധിതരുടെ കണക്ക്. ഛത്തീസ്ഗഢും അരുണാചല്‍ പ്രദേശുമാണ് കേരളത്തിന് അടുത്തുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ പ്രതിദിന രോഗ ബാധ 1.6 ശതമാനമാണ്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..