ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് തെറ്റായ വാക്‌സിന്‍ നയം കാരണമായതായി വിദഗ്ധർ


ഗംഗാനദിയുടെ തീരത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നു | Photo:AFP

ലണ്ടന്‍: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം മൂലം ഇന്ത്യയില്‍ ഒഴിവാക്കാനാകുമായിരുന്ന മരണങ്ങള്‍ സംഭവിച്ചതായി വിദഗ്ധർ. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം മൂലം വലിയ തോതിലുള്ള മരണമാണ് ഇന്ത്യയിലുണ്ടായതെന്ന് യുകെയിലെയും ഇന്ത്യയിലെയും വിദഗ്ധരടങ്ങുന്ന സംഘത്തിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മേയ് മൂന്ന് മുതല്‍ ജൂണ്‍ അഞ്ച് വരെയുള്ള കാലയളവില്‍ ആദ്യ ഡോസ് വാക്‌സിന്‍ കൂടുതലായി നല്‍കിയത് 45 വയസ്സിന് താഴെയുള്ളവര്‍ക്കായിരുന്നു. 60 വയസ്സിന് മുകളിലുള്ള 7.70 കോടി പേര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിന്‍ വിതരണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സൂക്ഷ്മതയോടെയുള്ള സമീപനം സ്വീകരിക്കണമായിരുന്നു. ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പരമാവധി പ്രായമേറിയവര്‍ക്ക് നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്, പ്രത്യേകിച്ച് രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍. പ്രായമേറിയവര്‍ക്ക് വാക്‌സിന്‍ വ്യാപകമായി നല്‍കുന്നതിനു മുന്‍പുതന്നെ കുറഞ്ഞ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചതായി വിദഗ്ധർ പറയുന്നു.

ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചത് 2021 ജനുവരിയിലാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായിരുന്നു ആദ്യ ഘട്ടത്തില്‍ മുന്‍ഗണന. മാര്‍ച്ച് മാസത്തോടെ 60 വയസ്സിന് മുകളിലുള്ളവരെയും 45 വയസ്സിന് മുകളിലുള്ള രോഗബാധിതകരെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഏപ്രില്‍ മുതല്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും നല്‍കാന്‍ തുടങ്ങി. മേയ് ഒന്നു മുതല്‍ 18നും അതിന് മുകളിലും പ്രായപരിധയിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.

ജൂണ്‍ ആദ്യവാരത്തില്‍ 18-45 പ്രായപരിധിയിലുള്ളവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം മൂലം 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണത്തിന് പ്രഥമ പരിഗണന നല്‍കുക എന്ന നയത്തില്‍ വീഴ്ചയുണ്ടാകാന്‍ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു.

വാക്‌സിന്‍ ലഭ്യതയില്‍ ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക നില നിര്‍ണായക പങ്കുവഹിക്കുന്നതായും പഠനം പറയുന്നു. ഗ്രാമീണ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന നഗരവാസികളിലും വാക്‌സിന്‍ വിതരണത്തിന്റെ തോത് വളരെ കുറവാണ്. കൂടാതെ, ഡിജിറ്റല്‍ സാങ്കേതികത പരിചയമില്ലാത്ത പ്രായമായവര്‍ക്ക് വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: India's Covid vax policy leading to avertable deaths- study

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented