ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്.  ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി. 

779 പേരാണ്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 35,747 ആയി. 

നിലവില്‍ രാജ്യത്ത് 5,45,318 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10,57,806 ആളുകള്‍ രോഗമുക്തി നേടി. 

ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആര്‍ പറയുന്നു.

Content Highlights: india's COVID tally crosses 16 lakh mark with the highest single-day spike of 55,079 positive cases