ഇന്ന് 75,760 രോഗികൾ ; ലോകത്ത് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ


പ്രതീകാത്മക ചിത്രം.ഫോട്ടോ: സാജൻ വി നമ്പ്യാർ

ന്യൂഡല്‍ഹി : ഒറ്റ ദിവസം 75000 ത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 33 ലക്ഷം കടന്നു. 75,760 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒറ്റ ദിവസം ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1023 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചത്. 33,10,235 പേര്‍ക്കാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,25,991 പേര്‍ നിലവില്‍ ചികിത്സയിലുള്ളവരാണ്. 60,472 പേര്‍ ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരിച്ചു. 25 ലക്ഷത്തിലധികം പേര്‍ ഇന്ത്യയില്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

worldometer കണക്കു പ്രകാരം നിലവില്‍ ലോകത്തു തന്നെ ഒരു ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്-75,760. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 47,828 കേസുകളാണ്. യുഎസ്സില്‍ ഒറ്റദിവസത്തിനിടെ കോവിഡ് ബാധിതരായി മരിച്ചത് 1,289 പേരാണ്. 1090 പേര്‍ ബ്രസീലിലും 1023 പേര്‍ ഇന്ത്യയിലും കോവിഡ് ബാധിതരായി 24 മണിക്കൂറിനിടെ മരിച്ചു.

content highlights: India's Covid case tally crosses 33 lakh mark with 75,760 fresh cases and 1023 deaths

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented