ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയായി 93.51 ലക്ഷം പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
485 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചതടക്കം കോവിഡ് ബാധിതരായി ഇതുവരെ ഇന്ത്യയില്‍ 1,36,200 പേരാണ് മരിച്ചത്. അതേ സമയം നിലിവില്‍ 4,54,940 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.
87,59,969 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,452 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. ഇതില്‍ 33 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലും മാത്രമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.
Content Highlights: India's coronavirus tally over 93.51 lakh after 41,322 test positive in 24 hours