ഡൽഹിയിൽ നിന്നുള്ള കാഴ്ച |ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണൻ
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 1,133 പേര്‍ മരിക്കുകയും ചെയ്തു.
54 ലക്ഷം കോവിഡ് ബാധിതരില്‍ നിലവില്‍ 10.10 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 43.03 ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 86,752 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
കോവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേ സമയം ആകെ രോഗികളുടെ എണ്ണത്തില്‍ യുഎസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ വര്‍ധനവിലും മരണ നിരക്കിലും ഒന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.
Content Highlights: India's coronavirus cases cross 54 lakh, 92,605 new infections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..