-
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 10,000 കടന്നു. ആകെ 10,362 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 339 പേര്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചു. 8988 ആക്റ്റീവ് കോവിഡ്-19 കേസുകളാണ് രാജ്യത്തുള്ളത്. 1035 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രിവിട്ടു. 72 പേര്‍ വിദേശ പൗരന്മാരാണ്.
തിങ്കളാഴ്ച വൈകുന്നേരത്തിന് ശേഷം 15 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 എണ്ണം മഹാരാഷ്ട്രയിലും നാലെണ്ണം ഡല്‍ഹിയിലുമാണ്. ആകെയുള്ള 339 മരണങ്ങളില്‍ 160 എണ്ണം മഹാരാഷ്ട്രയിലാണ് നടന്നത്. മധ്യപ്രദേശില്‍ 43ഉം ഡല്‍ഹിയില്‍ 28ഉം, ഗുജറാത്തില്‍ 26ഉം തെലങ്കാനയില്‍ 16ഉം മരണങ്ങളുണ്ടായി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം മഹാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 2334 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ 1510, തമിഴ്‌നാട്ടില്‍ 1173, രാജസ്ഥാനില്‍ 873, മധ്യപ്രദേശില്‍ 604 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള കണക്കുകള്‍.
Content Highlights: India's Coronavirus Cases Cross 10,000-Mark, Death Toll Rises to 339


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..