പ്രതീകാത്മകചിത്രം
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ബംഗാളില്‍ ചികിത്സയിലായിരുന്ന 55കാരനാണ് തിങ്കളാഴ്ച മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം എട്ടായി ഉയര്‍ന്നു.
ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ ബംഗാള്‍ സ്വദേശിക്ക് കഴിഞ്ഞ ആഴ്ചയാണ് വൈറസ് സ്ഥിരീകരിച്ചിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും രോഗിക്കുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ വൈറസ് സ്ഥിരീകരിച്ച് ഏഴ് പേര്‍ ബംഗാളില്‍ ചികിത്സയിലുണ്ട്. രാജ്യത്ത് 415 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചന്നെ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചിരുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ചികിത്സയിലുള്ളത്, 89 പേര്‍. കേരളത്തില്‍ 67 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് നേരത്തെ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
content highlights; India's 8th COVID-19 Death In Bengal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..