പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 38,164 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 499 പേരാണ് കോവിഡ് മൂലം മരിച്ചത്. 38,660 പേര് കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,11,44,229 പേര്‍ക്കാണ്. സജീവ രോഗികളുടെ എണ്ണം 4,21,665 ആണ്. ഇതുവരെ 3,03,08,456 പേര് രോഗമുക്തരായി. ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 4,14,108 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച 14,63,593 സാമ്പിളുകള്‍ പരിശോധിച്ചു. ജൂലായ് 18 വരെയുള്ള കാലയളവില്‍ ആകെ പരിശോധിച്ചത് 44,54,22,256 സാമ്പിളുകളാണ്. ഇതുവരെ 40,64,81,493 ഡോസ് വാക്സിന് വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: India Reports Over 38,000 Fresh Covid 19 Cases, 499 Fatalities
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..