കൊൽക്കത്തയിൽ ഗംഗാസാഗർ തീർഥാടക കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്നോടിയായുള്ള കോവിഡ് പരിശോധനയ്ക്ക് വരിനിൽക്കുന്ന തീർഥാടകർ | ഫോട്ടോ: പിടിഐ
ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ചയും കോവിഡ് കേസുകളില്‍ വലിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,64,202 പേര്‍ക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 4.83 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.78 ശതമാനമായി ഉയരുകയും ചെയ്തു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.83 ശതമാനവും രേഖപ്പെടുത്തി.
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 315 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് ബാധിത മരണങ്ങള് 4,85,350 ആയിട്ടുണ്ട്. ഒരു ദിവസത്തിനിടെ 1,09,345 പേര് രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..