ന്യൂഡല്‍ഹി: രാജ്യത്ത് 60,753 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 97,743 പേര്‍  കോവിഡ് മോചിതരാകുകയും ചെയ്തു. 

നിലവില്‍ രാജ്യത്ത് 7,60,019 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു.

പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.58 ശതമാനമാണ്. തുടര്‍ച്ചയായ കഴിഞ്ഞ 12 ദിവസങ്ങളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ തന്നെയാണെന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,85,137 ആയി.