ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ കുറവുണ്ട്. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി.

24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവരോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവില്‍ 6,12,868 സജീവ കേസുകളാണുള്ളത്. 30,79,48,744 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2.98 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 18 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ കേസുകള്‍ 14,189 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

കേരളത്തില്‍ ഇന്നലെ 12,078 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 9,844 പേര്‍ക്കും തമിഴ്നാട്ടില്‍ 6,162 പേര്‍ക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: India reports 51,667 new COVID19 cases, 64,527 recoveries and 1,329 deaths in the last 24 hours