ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 46,791 പുതിയ കോവിഡ് രോഗികള്‍, 587 പേര്‍ കോവിഡ് മൂലം മരിച്ചു. 

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 75,97,064 ആയി. 7,48,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 23,517 പേര്‍ കുറവ് വന്നിട്ടുണ്ട്. 

ഇതു വരെ രോഗമുക്തരായവര്‍ 67,33,329 ആയി ഉയര്‍ന്നു. രോഗബാധ മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 1,15,197 ആണ്. 

സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ മഹാരാഷ്ട്രയില്‍ തന്നെയാണ്. 5,984 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ 16,01,365 ആയി. 7,86,050 രോഗികളുമായി ആന്ധ്രാപ്രദേശ് രണ്ടാം സ്ഥാനത്ത് തുടരുന്നു. 

പ്രതിദിനരോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 24 മണിക്കൂറിനിടെ 5,022 പുതിയ രോഗികളുമായി കേരളം ദേശീയതലത്തില്‍ ആറാം സ്ഥാനത്താണ്. 

ആഗോളതലത്തില്‍ ആകെ രോഗികളുടെ എണ്ണം 40 ദശലക്ഷം കടന്നു. ഏറ്റവുമധികം രോഗികളുമായി യുഎസ് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും തുടരുന്നു. രോഗമുക്തി നേടിയവരുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. 

Content Highlights: India reports 46,791 new COVID 19 cases & 587deaths in last 24 hours