പ്രതീകാത്മ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍ 784 രോഗികളുടെ വര്‍ദ്ധന രേഖപ്പെടുത്തി. 817 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം 3,07,09,557 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,98,43,825 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 44,291 പേര്‍ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 4,60,704 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 4,05,028 പേരുടെ ജീവന്‍ ഇതുവരെ കോവിഡ് കവര്‍ന്നു. 36,48,47,549 പേര്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു.
കഴിഞ്ഞ മെയ് 14 മുതല്‍ തുടര്‍ച്ചയായ 55 ദിവസങ്ങളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയായിരുന്നു. മെയ് 14 ന് 37 ലക്ഷം (37,04,893) രോഗികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞ് ബുധനാഴ്ച നാലര ലക്ഷത്തിനടുത്ത് (4,59,920) എത്തിയിരുന്നു. എന്നാല്‍ ഇന്ന് അതില്‍ ചെറിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ഒഡീഷയില്‍ 2602 ഉം അസമില്‍ 2289 ഉം പുതിയ രോഗികളുണ്ട്. രാജ്യത്ത് പുതിയ കേസുകളില്‍ സിംഹഭാഗവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 93 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Content highlight; India reports 45,892 new COVID19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..