ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 43,071 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 955 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

52,299 പേര്‍ രോഗമുക്തി നേടി. 4,85,350 സജീവ കേസുകളാണ് നിലവിലുളളത്.

ഇതുവരെ 3,05,45,433 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,02,005 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 

35,12,21,306 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlights:India reports 43,071 new COVID19 cases