പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
ന്യൂഡല്‍ഹി: രാജ്യത്ത് 42,766 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് കേസുകളില്‍ ബഹുഭൂരിപക്ഷവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 24 മണിക്കൂറിനിടെ 13,563 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ മഹാരാഷ്ട്രയില്‍ 8992 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3040, തമിഴ്‌നാട്ടില്‍ 3039 ഒഡീഷയില്‍ 2806 എന്നിങ്ങനെയാണ് മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ദിവസത്തിനിടെയുള്ള കോവിഡ് നിരക്കുകള്‍.
ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 11 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1206 കോവിഡ് മരണങ്ങളാണ് ഒരു ദിവസത്തിനിടെ സ്ഥിരീകരിക്കപ്പെട്ടത്.
ഇന്ത്യയില്‍ നിലവില്‍ 4,55,033 പേരാണ് ചികിത്സയിലുള്ളത്. മൊത്തം കേസുകളുടെ 1.48 ശതമാനമാണ് സജീവ കേസുകള്‍. 4,07,145 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..