പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39796 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരികരിച്ചു. 12,100 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരു ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്.
723 കോവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തില്‍ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 3.05 കോടിയോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,82,071 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തുടര്‍ച്ചയായ കഴിഞ്ഞ 53 ദിവസങ്ങളിലായി രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് മുക്തരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ് നിലവില്‍. കഴിഞ്ഞ 28 ദിവസമായി രാജ്യത്ത് അഞ്ച് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേ സമയം കേരളത്തില്‍ പത്തിന് മുകളില്‍ തന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ടുള്ള ടി.പി.ആര്‍.
രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.02 ലക്ഷമാണെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..