ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 4,20,551 ആയി.

4,08,212 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 39,972 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,05,43,138 ആയി. 

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ 51 ലക്ഷത്തിലധികം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ ആകെ വാക്‌സിന്‍ വിതരണം 43.31 കോടിയായി.

Content Highlights: India reports 39,742 new COVID cases, 39,972 recoveries, and 535 deaths in the last 24 hours