ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകള്‍. 43,910 പേര്‍ രോഗമുക്തി നേടി. 491 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 

4,06,822 സജീവ കേസുകളാണ് നിലവിലുളളത്. 

ഇതുവരെ 3,19,34,455 പേര്‍ക്ക് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,10,99,771 പേര്‍ രോഗമുക്തരായി. 4,27,862 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

50,68,10,492 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനടയില്‍ മാത്രം വിതരണം ചെയ്തത് 55,91,657 ഡോസ് വിതരണം ചെയ്തത്. 

 

Content Highlights:India reports 39,070 new COVID19 cases