ന്യൂഡല്‍ഹി: ആശങ്കയുയര്‍ത്തി ഇന്ത്യയിലെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,871 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.15 കോടി (1,14,74,605) ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 172 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,59,216 ആളുകളാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 2,52,364 ആളുകളാണ് കോവിഡ് ബാധിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,10,63,025 ആളുകള്‍ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്. 

3,71,43,255 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. 

Content Highlight; India reports 35,871 new COVID19 cases