ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 35,178 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധനവുണ്ടായി. 440 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേര്‍ രോഗമുക്തരായി. 3,67,415 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 1.96 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുക്തി നിരക്ക് 97.52 ശതമാനവും. 

രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണ്. ഇന്നലെ 21,613 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. 15.48 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ കോവിഡ് മരണം 18,870 ആയി. 1,75,167 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

Content Highlights: India reports 35,178 new COVID19 cases, 37,169 recoveries and 440 deaths