ആശ്വാസം നല്‍കി കോവിഡ് കണക്കുകൾ; പുതിയ രോഗികള്‍ 31,443, നാലുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്


കോവിഡ് രോഗ നിർണയത്തിനായി സ്രവ പരിശോധന നടത്തുന്ന ആരോഗ്യ പ്രവർത്തക. മുംബൈയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: AFP

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗ ഭീതിക്കിടെ ആശ്വാസമായി രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതാണ് പ്രതീക്ഷ നല്‍കുന്നത്.

രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 1. 81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേ സമയം 2,020 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പഴയ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതിനാലാണ് മധ്യപ്രദേശില്‍ മരണ നിരക്ക് ഉയര്‍ന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,07,84 ആയി ഉയര്‍ന്നു.

ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 4,32,778 ആയി. ഇതുവരെ 38,14,67,646 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

Content Highlight: India reports 31,443 new Covid-19 cases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented