ന്യൂഡല്‍ഹി:  കോവിഡ് മൂന്നാം തരംഗ ഭീതിക്കിടെ ആശ്വാസമായി രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതാണ് പ്രതീക്ഷ നല്‍കുന്നത്. 

രാജ്യത്ത് 31,443 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 1. 81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 97.28 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേ സമയം 2,020 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. മധ്യപ്രദേശിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. പഴയ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്തതിനാലാണ് മധ്യപ്രദേശില്‍ മരണ നിരക്ക് ഉയര്‍ന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41,07,84 ആയി ഉയര്‍ന്നു.  

ഇന്ത്യയിലെ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 4,32,778 ആയി. ഇതുവരെ 38,14,67,646 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.  

Content Highlight: India reports 31,443 new Covid-19 cases