ന്യൂഡൽഹി: രാജ്യത്ത് ഇന്ന റിപ്പോർട്ട് ചെയ്യപ്പെട്ടത് 30,549 കോവിഡ് കേസുകൾ. 38,887 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 422 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 

ആകെ കേസുകൾ: 3.17 കോടി(3,17,26,507)
രോഗമുക്തി: 3.08 കോടി(3,08,96354)
മരണം: 4.25 ലക്ഷം( 4,25,195)
നിലവിൽ 4.04 ലക്ഷം(4,04,958) പേരാണ് ചികിത്സയിലുള്ളത്.

47.85 കോടി (47,85,44,114) ഡോസ് വാക്സിനുകൾ ഇതുവരെ ഇന്ത്യ നൽകിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 61.10 ലക്ഷം ഡോസ് വാക്സിനുകൾ നൽകി.

കേരളത്തിൽ കഴിഞ്ഞ ദിവസം 13,984 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 118 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ലോകത്താകെ 19.96 കോടി കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 42.49 ലക്ഷം പേർ ലോകത്താകമാനം കോവിഡ് ബാധിച്ച്് ഇതുവരെ മരണപ്പെട്ടു.

യു.എസ്. കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്ത്യയിലാണ്. കഴിഞ്ഞ ദിവസം 56,000ത്തിലധികം കേസുകളാണ് യു.എസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ 30,000-ത്തിലധികവും. മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതും യു.എസിലാണ്-6.30 ലക്ഷം. തൊട്ടുപിറകെ ബ്രസീൽ-5.57 ലക്ഷം. 4.25ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ മരണപ്പെട്ടത്.

Content Highlights: India reports 30,549 new COVID19 cases