ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകള്‍. 3,890 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 

3,53,299 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 36,73,802 സജീവരോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 2,04,32,898 പേര്‍ ഇതു വരെ രോഗമുക്തരായി. 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 2,66,207 പേര്‍ ഇതുവരെ വൈറസ്ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

രാജ്യത്ത് 18,04,57,579 പേര്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചു.

Content Highlight: India reports 3,26,098 new COVID19 cases