ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 16,488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി ഉയര്‍ന്നു. 

12,771 പേരാണ് 24 മണിക്കൂറിനിടയില്‍ രോഗമുക്തി നേടിയത്. 113 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ 1,56,938 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. 

1,50,590 സജീവകേസുകളാണ് ഇന്ത്യയിലുളളത്. 1,42,42,547 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

 

Content Highlights: India reports 16,488 new Covid 19 cases