ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 13,203 പുതിയ കോവിഡ് കേസുകൾ. 13,298 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 131 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,67,736 ആയി ഉയർന്നു. 1,84,182 പേരാണ് നിലവിൽ രാജ്യത്ത് രോഗബാധിതർ. 1,03,30,084 പേർ രോഗമുക്തി നേടി. രാജ്യത്തെ ആകെ മരണസംഖ്യ 1,53,470 ആണ്.
രാജ്യത്ത് റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ നിലവിൽ മൂന്നാംസ്ഥാനത്താണ് കേരളം. രാജ്യത്ത് തുടക്കത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ ഏറ്റവും കുറവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഡൽഹി, മഹാരാഷ്ട്ര, ചെന്നൈ തുടങ്ങി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിലവിൽ കേസുകൾ ക്രമാനുഗതമായി കുറയുന്ന കാഴ്ചാണ്.
രാജ്യത്ത് ഇതുവരെ 16,15,504 പേരാണ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 19,23,37,117 സാമ്പിളുകൾ പരിശോധിച്ചത്. ഞായറാഴ്ച മാത്രം 5,70,246 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം പോസ്റ്റീവ് കേസുകളും കേരളത്തിലാണ്. ശരാശരി രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പകുതിക്കടുത്തും കേരളത്തിലാണ്
Content Highlights:India reports 13203 new COVID19 cases