ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,899 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17,824 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 107 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

1,55,025 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,54,703 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.1,07,90,183 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,04,80,455 പേര്‍ ഇതുവരെ രോഗമുക്തരായി. 44,49,552 ആളുകള്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ പകുതിയോളം കേരളത്തിലാണ്. കേരളത്തില്‍ 6356 പേര്‍ക്കാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തില്‍ ചികിത്സയിലുള്ളത്.

Content Highlights: India reports 12,899 new COVID-19 cases, 17,824 discharges