പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,96,427 പുതിയ കോവിഡ് കേസുകള്‍. ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ആദ്യമായാണ് പ്രതിദിന കോവിഡ് കേസ് രണ്ടുലക്ഷത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര് കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231 പേര് രോഗബാധിതരായി മരിച്ചു. നിലവില്‍ 25,86,782 സജീവകേസുകളാണ് ഇന്ത്യയിലുളളത്.
രാജ്യത്തെ പുതിയ കേസുകളില്‍ പകുതിയിലധികവും റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ രണ്ടുമാസങ്ങളിലാണ്. ഏപ്രില്‍-മെയ് മാസങ്ങളിലായി 1,47,99,539 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവില്‍ 43.6 ലക്ഷം കോവിഡ് രോഗികള്‍ രോഗമുക്തിനേടി.
ഇതുവരെ 19,85,38,999 പേരാണ് കോവിഡ് വാക്സിന് സ്വീകരിച്ചിട്ടുളളത്.
Content Highlights: India reports 1,96,427 new COVID19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..