ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നിര്‍ദേശം ഇന്ത്യ തള്ളി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്താന്‍ കൈയടക്കി വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ അവര്‍ ഒഴിയുകയാണ് വേണ്ടതെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.
പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്ന യുഎന്‍ സെക്രട്ടറി അന്റോണിയോ കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും താത്പര്യമുണ്ടെങ്കില്‍ മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ വിശദീകരിച്ചു.
ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. കശ്മീര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി തുടരും. മറ്റ് വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിര്‍ത്തി കടന്ന് പാകിസ്താന്‍ ഇന്ത്യക്കെതിരേ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാക് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യുഎന്‍ സെക്രട്ടറിയോട് ഇന്ത്യ ആവശ്യപ്പെട്ടു.
content highlights; India Rejects UN chief Mediation Offer in kashmir issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..