ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 36 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 18,000 കടക്കുന്നത്. 

രാജ്യത്തുടനീളം 1,11,92,088 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1,57,656 ജീവനുകളും കോവിഡ് കവര്‍ന്നു. രോഗം പിടിപെട്ട 1,08,54,128 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.98 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 1,80,304 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 

ഇതുവരെ 1,94,97,704 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐസിഎംആര്‍ കണക്കുപ്രകാരം വെള്ളിയാഴ്ച മാത്രം 7,51,935 പേരുടെ സാംമ്പിളുകള്‍ പരിശോധിച്ചു. 22,06,92,677 സംമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്.

content highlights: India registers 18,327 new COVID-19 cases, 108 deaths in last 24 hours