ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി.  

764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 36,511 ആയി ഉയര്‍ന്നു.

2.15 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ രാജ്യത്ത് 5,65,103 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

10,94,374 ആളുകള്‍ രോഗമുക്തി നേടി. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.  

ഓഗസ്റ്റ് ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,93,58,659 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 5,25,689 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആര്‍ പറയുന്നു.

Content Highlights: India records steep spike with 57,118 Covid-19 cases in last 24 hours, 764 deaths